ഗില്ലടിച്ചു, ശുഭം... ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കോൽക്കത്തയ്ക്ക് ഏ​ഴ് വി​ക്കിറ്റ് ജയം
ഗില്ലടിച്ചു, ശുഭം... ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ കോൽക്കത്തയ്ക്ക് ഏ​ഴ് വി​ക്കിറ്റ് ജയം
Sunday, September 27, 2020 12:17 AM IST
അ​​ബു​​ദാ​​ബി: ശു​ഭ്മാ​ൻ ഗി​ല്ല​ടി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ വി​ജ​യ റൈ​ഡ് ന​ട​ത്തി​യ​ത് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്. 62 പ​ന്തി​ൽ ര​ണ്ട‌് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 70 റ​ൺ​സു​മാ​യി ഗി​ൽ പു​റ​ത്താ​കാ​തെ​നി​ന്ന​പ്പോ​ൾ കോ​ൽ​ക്ക​ത്ത​യു​ടെ കാ​ര്യ​ങ്ങ​ൾ ശു​ഭ​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ​ൺ​റൈ​സേ​ഴ്സി​നാ​യി മ​നീ​ഷ് പാ​ണ്ഡെ (38 പ​ന്തി​ൽ ര​ണ്ട‌് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 51) മാ​ത്ര​മേ തി​ള​ങ്ങി​യു​ള്ളൂ. സ്കോ​ർ: സ​ൺ​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ നാ​ലി​ന് 142. നൈ​റ്റ് റൈ​ഡേ​ഴ്സ് 18 ഓ​വ​റി​ൽ മൂ​ന്നി​ന് 145.

ക​​മ്മി​​ൻ​​സ് ത​​ക​​ർ​​ത്തു

മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രേ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ മൂ​​ന്ന് ഓ​​വ​​റി​​ൽ 49 റ​​ണ്‍​സ് വ​​ഴ​​ങ്ങി പ​​ഴി​​കേ​​ട്ട പാ​​റ്റ് ക​​മ്മി​​ൻ​​സ് ആ​​യി​​രു​​ന്നി​​ല്ല ഇ​​ന്ന​​ല​​ത്തേ​​ത്. 3.5 ഓ​​വ​​റി​​ൽ 24 റ​​ണ്‍​സു​​മാ​​യി മു​​ന്നേ​​റു​​ക​​യാ​​യി​​രു​​ന്ന ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ (30 പന്തിൽ 36) -​​ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ (അ​​ഞ്ച്) കൂ​​ട്ടു​​കെ​​ട്ടി​​നെ ത​​ക​​ർ​​ത്ത​​ത് ക​​മ്മി​​ൻ​​സ് ആ​​യി​​രു​​ന്നു. ബെ​​യ​​ർ​​സ്റ്റോ​​യെ ബൗ​​ൾ​​ഡാ​​ക്കി​​യ ക​​മ്മി​​ൻ​​സ് നാ​​ല് ഓ​​വ​​റി​​ൽ 19 റ​​ണ്‍​സ് മാ​​ത്ര​​ം വ​​ഴ​​ങ്ങി​​യാണ് ഒരു വിക്കറ്റുമായി കളംവിട്ടത്. വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും (4-0-25-1) മി​ക​ച്ച ബൗ​ളിം​ഗ് കാ​ഴ്ച​വ​ച്ചു. ഇ​​ഴ​​ഞ്ഞു​​നീ​​ങ്ങി​​യ സ​​ണ്‍​റൈ​​സേ​​ഴ്സ് 10 ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ര​​ണ്ടി​​ന് 61 എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു.


143 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റ് എ​​ടു​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് ര​​ണ്ടാം ഓ​​വ​​റി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. കൂ​​റ്റ​​ന​​ടി​​ക്കാ​​യി ഓ​​പ്പ​​ണിം​​ഗ് ഇ​​റ​​ങ്ങു​​ന്ന സു​​നി​​ൽ ന​​രെ​​യ്ൻ (പൂ​​ജ്യം) ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദി​​നു വി​​ക്ക​​റ്റ് സ​​മ്മാ​​നി​​ച്ച് മ​​ട​​ങ്ങി. ന​​തീ​​ഷ് റാ​​ണ 26നും ​​ക്യാ​​പ്റ്റ​​ൻ ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് പൂ​​ജ്യ​​ത്തി​​നും പു​​റ​​ത്താ​​യ​​തോ​​ടെ റൈ​​ഡേ​​ഴ്സ് പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യി. എ​ന്നാ​ൽ, നാ​ലാം വി​ക്ക​റ്റി​ൽ ഇ​യോ​ൻ മോ​ർ​ഗ​നും (29 പ​ന്തി​ൽ 42 നോ​ട്ടൗ​ട്ട്) ശു​ഭ്മാ​ൻ ഗി​ല്ലും അ​ഭേ​ദ്യ​മാ​യ 92 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ച് ടീ​മി​നെ വി​ജ​യ​തീ​ര​ത്തെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.