മുംബൈക്ക് 10 വിക്കറ്റ് ജയം
മുംബൈക്ക് 10 വിക്കറ്റ് ജയം
Friday, October 23, 2020 11:36 PM IST
ഷാ​ർ​ജ: ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഫൈ​ന​ലി​സ്റ്റു​ക​ൾ ഏ​റ്റു​മു​ട്ടി​യ ഐ​പി​എ​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​ധി​കാ​രി​ക ജ​യം. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ബാ​റ്റിം​ഗ് നി​ര​യെ പി​ച്ചി​ച്ചീ​ന്തി​യ മും​ബൈ 10 വി​ക്ക​റ്റി​ന്‍റെ ജ​യ​മാ​ഘോ​ഷി​ച്ചു. സ്കോ​ർ: ചെ​ന്നൈ 114/9 (20). മും​ബൈ 116/0 (12.2). തോ​ൽ​വി​യോ​ടെ ചെ​ന്നൈ​യു​ടെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​ ഏ​ക​ദേ​ശം അ​വ​സാ​നി​ച്ചു. മൂ​ന്ന് മ​ത്സ​രം മാ​ത്ര​മാ​ണ് അ​വ​ർ​ക്ക് ഇ​നി ശേ​ഷി​ക്കു​ന്ന​ത്.

മും​ബൈ ഓ​പ്പ​ണ​ർ​മാ​രാ​യ ഇ​ഷാ​ൻ കി​ഷ​ൻ 37 പ​ന്തി​ൽ അ​ഞ്ച് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 68 റ​ൺ​സു​മാ​യും ക്വി​ന്‍റ​ൺ ഡി​കോ​ക്ക് 37 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും അ​ട​ക്കം 46 റ​ൺ​സു​മാ​യും പു​റ​ത്താ​കാ​തെ​നി​ന്നു.

നാ​​​​ണക്കേട്

സൂ​​​​പ്പ​​​​ർ കിം​​​​ഗ്സി​​​​ന് 2.5 ഓ​​​​വ​​​​റി​​​​ൽ നാ​​​​ല് റ​​​​ണ്‍​സ് എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ നാ​​​​ല് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. ആ​​​​റാം ഓ​​​​വ​​​​റി​​​​ൽ അ​​​​ഞ്ചാം വി​​​​ക്ക​​​​റ്റും കൊ​​​​ഴി​​​​ഞ്ഞു. ഋ​​​​തു​​​​രാ​​​​ജ് ഗെ​​​​യ്ക്​​​​വാ​​​​ദ് (0), അ​​​​ന്പാ​​​​ട്ടി റാ​​​​യു​​​​ഡു (2), എ​​​​ൻ. ജ​​​​ഗ​​​​ദീ​​​​ശ​​​​ൻ (0), ഫാ​​​​ഫ് ഡു​​​​പ്ലെ​​​​സി (1), ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ (7) എ​​​​ന്നി​​​​വ​​​​ർ പ​​​​വ​​​​ർ​​​​പ്ലേ​​​​യി​​​​ൽ കൂ​​​​ടാ​​​​രം​​​​ക​​​​യ​​​​റി. ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യി​​​​ട്ടാ​​​​ണ് സി​​​​എ​​​​സ്കെ​​​​യ്ക്ക് പ​​​​വ​​​​ർ പ്ലേ​​​​യി​​​​ൽ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​ത്. അ​തി​ൽ മൂ​ന്ന് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത് ട്രെ​ന്‍റ് ബോ​ൾ​ട്ടാ​യി​രു​ന്നു.


ക്യാ​​​​പ്റ്റ​​​​ൻ എം.​​​​എ​​​​സ്. ധോ​​​​ണി​​​​ക്കും (16), തിളങ്ങാനായില്ല. 47 പ​ന്തി​ൽ 52 റ​ൺ​സ് നേ​ടി​യ സാം ​ക​റ​ൻ ആ​ണ് സി​എ​സ്കെ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

ടെ​​​​ന്‍റ് ബോ​​​​ൾ​​​​ട്ട് (4-1-18-4), ബും​​​​റ (4-0-25-2), രാ​​​​ഹു​​​​ൽ ചാ​​​​ഹ​​​​ർ (4-0-22-2) എ​​​​ന്നി​​​​വ​​​​രാ​​​​ണ് സി​​​​എ​​​​സ്കെ​​​​യെ പി​​​​ച്ചി​​​​ച്ചീ​​​​ന്തി​​​​യ​​​​ത്.

രോ​​​​ഹി​​​​ത് ഇ​​​​ല്ല

പ​​​​രി​​​​ക്കേ​​​​റ്റ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് മും​​​​ബൈ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. മും​​​​ബൈ​​​​യെ ന​​​​യി​​​​ച്ച​​​​ത് കി​​​​റോ​​​​ണ്‍ പൊള്ളാ​​​​ർ​​​​ഡ് ആ​​​​യി​​​​രു​​​​ന്നു. രോ​​​​ഹി​​​​ത്തി​​​​നു പ​​​​ക​​​​രം സൗ​​​​ര​​​​ഭ് തി​​​​വാ​​​​രി ടീ​​​​മി​​​​ലെ​​​​ത്തി. ചെ​​​​ന്നൈ നിരയിൽ കേ​​​​ദാ​​​​ർ ജാ​​​​ദ​​​​വ്, വാ​​​​ട്സ​​​​ണ്‍, പീ​​​​യൂ​​​​ഷ് ചൗ​​​​ള എ​​​​ന്നി​​​​വ​​​​ർക്കു പകരം ജ​​​​ഗ​​​​ദീ​​​​ശ​​​​ൻ, ഋ​​​​തു​​​​രാ​​​​ജ് ഗെ​​​​യ്ക്‌​​​​വാ​​​​ദ്, താ​​​​ഹി​​​​ർ എ​​​​ന്നി​​​​വ​​​​ർ എത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.