ടൈറ്റൻസ് നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 214 റണ്‍സ്. ആൾവാർപ്പേട്ടിൽനിന്നുള്ള സായ് സുദർശന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവാണ് ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ വന്പൻ സ്കോറിലേക്കു നയിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ സായ് 47 പന്തിൽ 96 റണ്‍സ് അടിച്ചുകൂട്ടി. എട്ടു ഫോറും ആറും സിക്സും ഉൾപ്പെടുന്ന ഇന്നിംഗ്സ്. 39 പന്തിൽ 54 റണ്‍സെടുത്ത് പുറത്തായ ഓപ്പണർ വൃദ്ധിമാൻ സാഹയും ഗുജറാത്തിനായി തിളങ്ങി.
ഗില്ലിനെ പൂട്ടി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്നു തകർപ്പൻ തുടക്കമാണു ഗുജറാത്തിനു നൽകിയത്. തുടക്കത്തിൽ പതിയെ തുടങ്ങിയ ഇരുവരും പിന്നീട് ആക്രമിച്ചു കളിച്ചു. ഏഴാം ഓവറിലാണു ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്; ടൂർണമെന്റ് ടോപ് സ്കോറർ ശുഭ്മൻ ഗില്ലിന്റെ രൂപത്തിൽ. രവീന്ദ്ര ജഡേജയുടെ പന്ത് നേരിടാൻ ക്രീസ് വിട്ടിറങ്ങിയ ഗില്ലിനു പിഴച്ചു (20 പന്തിൽ 39). മിന്നൽ വേഗത്തിൽ ധോണിയുടെ സ്റ്റന്പിംഗ്. എന്നാൽ വൃദ്ധിമാൻ സാഹയും സായ് സുദർശനും തകർത്തടിച്ചതോടെ 11.1 ഓവറിൽ ഗുജറാത്ത് 100 കടന്നു. സ്കോർ 131ൽ നിൽക്കെ സാഹ മടങ്ങി. 39 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടെ 54 റണ്‍സിന്റെ ഇന്നിംഗ്സ്.
സുദര്ശനവീര്യം തുടർന്നെത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് സായ് സുദർശൻ വെടിക്കെട്ടിനു തീകൊളുത്തി. വെറും 32 പന്തിൽ സായ് അർധസെഞ്ചുറി നേടി. താരത്തിന്റെ സീസണിലെ മൂന്നാം അർധസെഞ്ചുറി. അവസാനം നേരിട്ട 38 പന്തിൽ 90 റണ്‍സ് താരം അടിച്ചുകൂട്ടി. എന്നാൽ, സെഞ്ചുറിയിലേക്കു കുതിച്ച സായ് സുദർശനു പിഴച്ചു. മതീഷ പതിരാന എറിഞ്ഞ അവസാന ഓവറിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്ത്; അർഹിച്ച സെഞ്ചുറിയും നഷ്ടം. 12 പന്തിൽ 21 റണ്‍സുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. റാഷിദ് ഖാനു റണ്ണെടുക്കാൻ കഴിഞ്ഞില്ല. ഐപിഎൽ ഫൈനലിലെ ഒരു ടീമിന്റെ ഏറ്റവുമുയർന്ന സ്കോറാണിത്.
ചെന്നൈയ്ക്കുവേണ്ടി മതീഷ് പതിരണ രണ്ടു വിക്കറ്റും ദീപക് ചാഹർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി. വീതം വീഴ്ത്തി. ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്നാണു ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനൽ റിസർവ് ദിനത്തിലേക്കു മാറ്റിയത്.