സുവർണ ഉന്നം...
സുവർണ ഉന്നം...
Thursday, September 28, 2023 2:23 AM IST
ഹാ​​​​ങ്ഝൗ: ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ൽ ഉ​​​​ന്നം​​​​പി​​​​ഴ​​​​യ്ക്കാ​​​​ത്ത പ്ര​​​​ക​​​​ട​​​​ന​​​​വു​​​​മാ​​​​യി ഇ​​​​ന്ത്യ. ര​​​​ണ്ടു സ്വ​​​​ർ​​​​ണം, മൂ​​​​ന്നു വെ​​​​ള്ളി, ര​​​​ണ്ടു വെ​​​​ങ്ക​​​​ലം എ​​​​ന്നി​​​​ങ്ങ​​​​നെ ഏ​​​​ഴു മെ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് നാ​​​​ലാം ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ ഇ​​​​ന്ത്യ ഷൂ​​​ട്ടിം​​​ഗി​​​ലൂ​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ ചേ​​​​ർ​​​​ത്ത​​​​ത്. അ​​​​ഞ്ചു സ്വ​​​​ർ​​​​ണ​​​​വും ഏ​​​​ഴു വെ​​​​ള്ളി​​​​യും 10 വെ​​​​ങ്ക​​​​ല​​​​വു​​​​മു​​​​ൾ​​​​പ്പെ​​​​ടെ 22 മെ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​യി ഗെ​​​​യിം​​​​സ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഏഴാം സ്ഥാ​​​​ന​​​​ത്താ​​​​ണ് ഇ​​​​ന്ത്യ.

50 മീ​​​​റ്റ​​​​ർ റൈ​​​​ഫി​​​​ൾ-3 പൊ​​​​സി​​​​ഷ​​​​ൻ ഷൂ​​​​ട്ടിം​​​​ഗ് വ്യ​​​​ക്തി​​​​ഗ​​​​ത ഇ​​​​ന​​​​ത്തി​​​​ൽ ലോ​​​​കറി​​​​ക്കാ​​​​ർ​​​​ഡോ​​​​ടെ സി​​​​ഫ്റ്റ് കൗർ സം​​​​റ​​​​യും (469.6 പോ​​​​യി​​​​ന്‍റ്) 25 മീ​​​​റ്റ​​​​ർ പി​​​​സ്റ്റ​​​​ൾ ഷൂ​​​​ട്ടിം​​​​ഗ് ടീം ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മ​​​​നു ഭാ​​​​ക​​​​ർ, ഇ​​​​ഷ സിം​​​​ഗ്, റി​​​​ഥം സാം​​​​ഗ്‌​​​വാ​​​​ൻ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​വു​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ്വ​​​​ർ​​​​ണ​​​​നേ​​​​ട്ട​​​​ക്കാ​​​​ർ.

വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 25 മീ​​​​റ്റ​​​​ർ പി​​​​സ്റ്റ​​​​ൾ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ഷ സിം​​​​ഗ്, 50 മീ​​​​റ്റ​​​​ർ റൈ​​​​ഫി​​​​ൾ-3 പൊ​​​​സി​​​​ഷ​​​​നി​​​​ൽ വ​​​​നി​​​​താ ടീം (​​​​സി​​​​ഫ്റ്റ് കൗർ സം​​​​റ, ആ​​​​ഷി ഛൗക്സെ, ​​​​മാ​​​​നി​​​​നി കൗ​​​​ഷി​​​​ക്), പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടെ വ്യ​​​​ക്തി​​​​ഗ​​​​ത സ്കീ​​​​റ്റി​​​​ൽ അ​​​​ന​​​​ന്ത്ജീ​​​​ത്ത് ന​​​​രൂ​​​​ക്ക എ​​​​ന്നി​​​​വ​​​​ർ വെ​​​​ള്ളി നേ​​​​ടി. വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ 50 മീ​​​​റ്റ​​​​ർ റൈ​​​​ഫി​​​​ൾ-3 പൊ​​​​സി​​​​ഷ​​​​ൻ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ഷി ഛൗക്സെ​​​​യും പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടെ സ്കീ​​​​റ്റ് ടീ​​​​മും വെ​​​​ങ്ക​​​​ല​​​​ത്തി​​​​ൽ ഒ​​​​തു​​​​ങ്ങി.


25 മീ​​​​റ്റ​​​​ർ ഷൂ​​​​ട്ടിം​​​​ഗ് വ്യ​​​​ക്തി​​​​ഗ​​​​ത ഇ​​​​ന​​​​ത്തി​​​​ൽ മ​​​​നു ഭാ​​​​ക​​​​റും ഇ​​​​ഷ സിം​​​​ഗും ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്.
വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ വു​​​​ഷു 60 കി​​​​ലോ​​​​ഗ്രാം വി​​​​ഭാ​​​​ഗം ഫൈ​​​​ന​​​​ലി​​​​ൽ ക​​​​ട​​​​ന്ന റോ​​​​ഷി​​​​ബി​​​​ന ദേ​​​​വി വെ​​​​ള്ളിമെ​​​​ഡ​​​​ലു​​​​റ​​​​പ്പി​​​​ച്ചു; ജ​​​​യി​​​​ച്ചാ​​​​ൽ സ്വ​​​​ർ​​​​ണ​​​​വും.

ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ്

റാ​​​​​ങ്ക്, ടീം, ​​​​​സ്വ​​​​​ർ​​​​​ണം, വെ​​​​​ള്ളി, വെ​​​​​ങ്ക​​​​​ലം, ആ​​​​​കെ

1. ചൈ​​​​​ന 76 43 21 140
2. കൊ​​​​​റി​​​​​യ 19 18 33 70
3. ജ​​​​​പ്പാ​​​​​ൻ 15 27 24 66
4. ഉ​​​​സ്ബ​​​​ക്കി​​​​സ്ഥാ​​​​ൻ 6 10 12 28
5. തായ്‌ലൻഡ് 6 3 8 17
7. ഇ​​​​​ന്ത്യ 5 7 10 22
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.