അഞ്ചാം കിരീടം ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയിൽ അഞ്ചാം കിരീടം പ്രതീക്ഷിച്ചാണ് ഇന്ത്യൻ ടീം ഇന്നു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്. നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇതുവരെ നാലു തവണ (2011, 2016, 2018, 2023) ട്രോഫിയിൽ മുത്തംവച്ചു. 2012ൽ ഫൈനലിൽ പ്രവേശിച്ചതടക്കം ഇന്ത്യയുടെ ആറാം ഫൈനലാണ് ഇന്ന് അരങ്ങേറുന്നത്.
മറുവശത്ത് ചൈന ആദ്യമായാണ് ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയുടെ ഫൈനൽ കളിക്കുന്നത് എന്നതാണ് വാസ്തവം.
2012, 2013 എഡിഷനുകളിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തതായിരുന്നു ഇതിനു മുന്പ് ചൈനയുടെ ഏറ്റവും മികച്ച പ്രകടനം.