കാഷ്മീര്‍ ഇല്ല; പകരം ഡെംപൊ
Friday, October 17, 2025 1:25 AM IST
മഡ്ഗാവ്: 2025-26 എഐഎഫ്എഫ് സൂപ്പര്‍ കപ്പ് ഫുട്ബോളില്‍നിന്ന് ഐ ലീഗ് ക്ലബ്ബായ റിയല്‍ കാഷ്മീര്‍ എഫ്സി പിന്മാറി.
വിദേശ കളിക്കാര്‍ക്കു വീസ ലഭിക്കാത്തതിനാലാണ് പിന്മാറ്റം. ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ കാഷ്മീര്‍ സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എയിലായിരുന്നു. 25നാണ് സൂപ്പര്‍ കപ്പിന്റെ കിക്കോഫ്.
റിയല്‍ കാഷ്മീര്‍ പിന്മാറിയ ഒഴിവിലേക്ക് മറ്റൊരു ഐ ലീഗ് ക്ലബ്ബായ ഡെംപൊ എസ്സി എത്തി. ഗ്രൂപ്പ് എയില്‍ മോഹന്‍ ബഗാന്, ചെന്നൈയിന് എഫ്സി, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കൊപ്പമാണ് ഡെംപൊ. സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ 25ന് ഈസ്റ്റ് ബംഗാളുമായി ഡെംപൊ ഏറ്റുമുട്ടും.