ലങ്കൻ പാർലമെന്റ് ജനുവരി മൂന്നിന്
Tuesday, December 3, 2019 11:55 PM IST
കൊളംബോ: ലങ്കൻ പാർലമെന്റ് ഒരു മാസത്തേക്ക് പ്രസിഡന്റ് ഗോട്ടാഭയ രാജപക്ഷെ പ്രോറോഗ് ചെയ്തു. അടുത്ത സമ്മേളനം ജനുവരി മൂന്നിനാണ്. ഇന്നലെയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
പ്രതിപക്ഷനേതാവ് വിക്രമസിംഗെ നയിക്കുന്ന മുന്നണിക്കാണ് പാർലമെന്റിൽ ഭൂരിപക്ഷം. ജനുവരി മൂന്നുവരെ പ്രതിപക്ഷത്തിന്റെ ഇടപെടലില്ലാതെ ഭരണം നടത്താൻ പാർലമെന്റ് പ്രൊറോഗ് ചെയ്തതു മുഖേന സാധിക്കും.
ഗോട്ടാഭയയുടെ മൂത്ത സഹോദരൻ മഹിന്ദ പ്രധാനമന്ത്രിയായുള്ള ഇടക്കാല കാബിനറ്റ് ഒാഗസ്റ്റിലെ തെരഞ്ഞെടുപ്പു വരെ അധികാരം കൈയാളും.