ഫൈസര്‍ വാക്സിന് 64 ലക്ഷം ഡോസുകള്‍ ഡിസംബറില്‍
Wednesday, November 25, 2020 10:53 PM IST
വാഷിംഗ്ടണ്‍: യുഎസ് റെഗുലേറ്ററിയുടെ അംഗീകാരം ലഭിച്ചാല്‍ 64 ലക്ഷം ഡോസ് ഫൈസര്‍ വാക്സിന് ഡിസംബറില്‍ത്തന്നെ അമേരിക്കയില്‍ വിതരണം ചെയ്തേക്കും.
വാക്സിന് വിതരണം ത്വരിതപ്പെടുത്തുന്നതായി ട്രംപ് ഭരണകൂടം നിയമിച്ച ഓപ്പറേഷന് വാര്പ് സ്പീഡ് മേധാവി ജനറല്‍ ഗുസ്റ്റേവ് പെര്ണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 33 കോടി ജനസംഖ്യയുള്ള യുഎസില്‍ രണ്ടു കോടി ആരോഗ്യപ്രവര്‍ത്തകരുണ്ട്. വാക്സിന് നല്‍കേണ്ടവരുടെ മുന്‍ഗണനാ പട്ടികയില്‍ ആരോഗ്യപ്രവര്‍ത്തകരെയാണ് ആദ്യം പെടുത്തിയിരുന്നത്. 2021 ഏപ്രിലോടെ നാലുകോടി ഡോസ് ഫൈസര്‍ വാക്സിനും രണ്ടു കോടി ഡോസ് മോഡോണ വാക്സിനും ജനങ്ങള്‍ക്കു നല്‍കാനാണ് ലക്ഷ്യമിടുന്നത്.