മുംബൈ ഭീകരാക്രമണ സൂത്രധാരൻ ലഖ്‌വിക്കു 15 വർഷം തടവ്
Saturday, January 9, 2021 12:36 AM IST
ലാ​​​​​ഹോ​​​​​ർ: മും​​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ ​സൂ​​​​​ത്ര​​​​​ധാ​​​​​ര​​​​​നും ല​​​​​ഷ്ക‌​​​​​ർ-​​​​​ഇ-​​​​​തോ​​​​​യി​​​​​ബ ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​മാ​​​​​ൻ​​​​​ഡ​​​​​റു​​​​​മാ​​​​​യ സ​​​​​ക്കീ​​​​​ർ-​​​​​ഉ​​​​​ൾ-​​​​​റ​​​​​ഹ്‌​​​​​മാ​​​​​ൻ ല​​​​​ഖ്‌​​​​​വി​​​​​ക്ക് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ കോ​​​​​ട​​​​​തി 15 വ​​​​​ർ​​​​​ഷം ത​​​​​ട​​​​​വ് വി​​​​​ധി​​​​​ച്ചു. ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ​​​​​ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു പ​​​​​ണം ന​​​​​ൽ​​​​​കി​​​​​യ കേ​​​​​സി​​​​​ലാ​​​​​ണു ശി​​​​​ക്ഷ. മും​​​​​ബൈ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ക്കേ​​​​​സി​​​​​ൽ 2015 ൽ ​​​​​ജാ​​​​​മ്യ​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ അ​​​​​റു​​​​​പ​​​​​ത്തി​​​​​യൊ​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യ ല​​​​​ഖ്‌​​​​​വി യു​​​​​എ​​​​​ൻ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​നാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.