ഇന്തോനേഷ്യയിൽ ഭൂകന്പം; 42 മരണം
Friday, January 15, 2021 11:54 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഭൂകന്പത്തിൽ 42 പേർ മരിച്ചു. 600നു മുകളിൽ പേർക്കു പരിക്കേറ്റു. 15,000 പേരെ താത്കാലിക ക്യാന്പുകളിലാക്കി.
മുന്നൂറോളം ഭവനങ്ങളും ഒരാശുപത്രിയും തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരവേ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാമെന്ന് അധികൃതർ പറഞ്ഞു.
പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലെ മാമുജു ആണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം.
മാമുജുവിലെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 26 മൃതദേഹങ്ങൾ കണ്ടെത്തി.