മുൻ പാക് നയതന്ത്ര ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ടു
Friday, July 23, 2021 12:39 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഷൗക്കത്ത് മുഖദമിന്റെ മകൾ നൂർ മുഖദം(27) കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽവച്ച് വെടിയേറ്റാണു മരിച്ചത്.
നൂറിന്റെ സുഹൃത്തായിരുന്ന പുരുഷനെ അറസ്റ്റ് ചെയ്തു. നൂറിന്റെ പിതാവ് ഷൗക്കത്ത് ദക്ഷിണകൊറിയയിലും കസാക്കിസ്ഥാനിലും അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഒരാഴ്ച മുന്പ്, പാക്കിസ്ഥാനിലെ അഫ്ഗാൻ അംബാസഡർ നജീബുള്ള അലിഖിലിയുടെ മകൾ സിൽസിലയെ ഇസ്ലാമാബാദിൽവച്ച് തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ചശേഷം വിട്ടയച്ചിരുന്നു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം ഇതിനെത്തുടർന്ന് വഷളായിരുന്നു.