ന്യൂസിലൻഡ് പ്രധാനമന്ത്രി മാപ്പു പറഞ്ഞു
Monday, August 2, 2021 12:35 AM IST
ഓക്ലൻഡ്: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പസഫിക് സമൂഹത്തോട് മാപ്പ് പറഞ്ഞു. എഴുപതുകളിൽ നടന്ന ഇമിഗ്രേഷൻ റെയ്ഡുമായി ബന്ധപ്പെട്ടാണ് മാപ്പു പറച്ചിൽ.
ന്യൂസിലൻഡിന്റെ സാന്പത്തിക സ്ഥിതി മോശമായിരുന്ന 1974 മുതൽ 1976 വരെയുള്ള കാലഘട്ടത്തിലാണു റെയ്ഡ് നടന്നത്. അനധികൃതമായി കഴിയുന്ന പസഫിക് മേഖലയിൽനിന്നുള്ള തൊഴിലാളികളെ പുറത്താക്കുന്നതിന്റെ ഭാഗമായി ആയിരുന്നു റെയ്ഡ്. പുലർച്ചെ കുടിയേറ്റത്തൊഴിലാളികളുടെ വസതിയിൽ നടത്തിയിരുന്ന റെയ്ഡ് ഡൗൺ റെയ്ഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. പസഫിക് സമൂഹത്തിനു മുന്നിലാണ് പ്രധാനമന്ത്രി മാപ്പു പറഞ്ഞത്.