അൽക്വയ്ദ കമാൻഡറെ യുഎസ് വധിച്ചു
Saturday, October 23, 2021 11:10 PM IST
വാഷിംഗ്ടൺ ഡിസി: അൽ ക്വയ്ദയുടെ പ്രധാന നേതാക്കളിലൊരാളായ അബ്ദുൾ ഹമീദ് അൽ മതാറിനെ സിറിയയിൽ വധിച്ചതായി യുഎസ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ സിറിയയിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് വക്താവ് മേജർ ജോൺ റിഗ്സ്ബി പറഞ്ഞു. മറ്റാരും കൊല്ലപ്പെട്ടിട്ടില്ല.
അൽക്വയ്ദ, ഐഎസ് ഭീകരർക്കെതിരേ പോരാടുന്ന യുഎസ് സേനയുടെ തെക്കൻ സിറിയയിലെ താവളത്തിൽ രണ്ടു ദിവസം മുന്പു നടന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണിത്.
അൽക്വയ്ദയുടെ സിറിയയിലെ മുതിർന്ന നേതാവ് സലിം അബു മുഹമ്മദിനെ സെപ്റ്റംബർ അവസാനം യുഎസ് സേന വധിച്ചിരുന്നു.