പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തകന്റെ ഭാര്യക്കുനേരേ ആക്രമണം
Friday, November 26, 2021 11:14 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അഹമ്മദ് നൂറായിയുടെ ഭാര്യക്കു നേരേ ലാഹോറിൽവച്ച് ആക്രമണമുണ്ടായി.
സഹോദരിക്കും മകൾക്കുമൊപ്പം ഷോപ്പിംഗിനിറങ്ങിയ അംബ്രീൻ ഫാത്തിമയെ അജ്ഞാതൻ ആക്രമിക്കുകയായിരുന്നെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അംബ്രീനും മാധ്യമപ്രവർത്തകയാണ്.
ഇവർ സഞ്ചരിച്ച കാറിന്റെ ഗ്ലാസ് തകർത്ത അക്രമി, ഇവരെ ഭീഷണിപ്പെടുത്തിയശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സ്ഥിരം വിമർശകനാണ് അഹമ്മദ് നൂറായി.
എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.