ന്യൂസിലൻഡ് എംപി സൈക്കിളിലെത്തി പ്രസവിച്ചു
Monday, November 29, 2021 12:50 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പാർലമെന്റ് അംഗവും മുൻ മന്ത്രിയുമായ ജൂലി ആൻ ജെന്റർ സ്വയം സൈക്കിൾ ഓടിച്ച് ആശുപത്രിയിലെത്തി പ്രസവിച്ചു.
സൈ ക്കിൾ ഓടിക്കുന്ന ചിത്രം സഹിതം ഫേസ്ബുക്ക് പേജിലൂടെ ജൂലിതന്നെയാണു വിവരം പങ്കുവച്ചത്. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് ഇവർ ആശുപത്രിയിലെത്തിയത്. 3.04നു കുട്ടി ജനിച്ചു. അമേരിക്കൻ വംശജയായ ജൂലി ഗ്രീൻപാർട്ടി മെന്പറും പാർട്ടിയുടെ ഗതാഗത വിഭാഗം വക്താവുമാണ്.