പാക്കിസ്ഥാനിലുണ്ടായ അപകടങ്ങളിൽ 58 മരണം
Monday, January 30, 2023 2:46 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ രണ്ട് അപകടങ്ങളിലായി 17 കുട്ടികൾ അടക്കം 58 പേർ മരിച്ചു. ബലൂചിസ്ഥാനിലെ ബേല നഗരത്തിനു സമീപം ബസ് കൊക്കയിലേക്കു മറിഞ്ഞ് 41ഉം ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ കൊഹാത്തിനു സമീപം ടൻഡ ഡാമിൽ ബോട്ട് മുങ്ങി 17 കുട്ടികളുമാണ് മരിച്ചത്.
കറാച്ചിയിലേക്കു പോയ ബസ് പാലത്തിലെ തൂണിലിടിച്ച് കൊക്കയിലേക്കു മറിഞ്ഞു തീപിടിക്കുകയായിരുന്നു.
മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇതിനായി ഡിഎഎൻഎ പരിശോധന നടത്തുമെന്ന് പാക് അധികൃതർ പറഞ്ഞു. മദ്രസയിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ കുട്ടികളാണ് ബോട്ടപകടത്തിൽപ്പെട്ടതെന്ന് റിപ്പോർട്ടുണ്ട്.