കിം റഷ്യയിൽ തുടരും: ക്രെംലിൻ
Friday, September 15, 2023 3:40 AM IST
മോസ്കോ: റഷ്യ സന്ദർശിക്കുന്ന ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ കുറച്ചു ദിവസങ്ങൾകൂടി കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബുധനാഴ്ച കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ കേന്ദ്രത്തിൽ കിമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനിക സഹകരണത്തിന് ഇരുവരും ധാരണയായെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പുടിൻ മോസ്കോയിലേക്കു മടങ്ങി. ഇതിനിടെയാണ് കിം ദിവസങ്ങളോളം റഷ്യയിൽ തുടരുമെന്ന അറിയിപ്പുണ്ടായിരുന്നത്.
റഷ്യൻ യുദ്ധക്കപ്പലുകളും ഫാക്ടറികളും കിം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ഉത്തരകൊറിയ സന്ദർശിക്കാനുള്ള കിമ്മിന്റെ ക്ഷണം പുടിൻ സ്വീകരിച്ചിട്ടുണ്ട്.