യുവ ഷൂട്ടര്‍മാര്‍ക്ക് അഭിനവ് ബിന്ദ്രയുടെ പ്രശംസ
Friday, December 14, 2018 12:51 AM IST
മുംബൈ: ഇന്ത്യയുടെ യുവ ഷൂട്ടര്‍മാരുടെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുന്നതായി ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര. യുവ ഷൂട്ടര്‍മാരുടെ മികവ് ഇന്ത്യയുടെ കായിക മേഖലയില്‍ ഉണ്ടാക്കുന്ന ഉണര്‍വ് നല്ലൊരു ലക്ഷണമാണെന്നും ഇന്ത്യയുടെ മുന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ പറഞ്ഞു. ഷൂട്ടിംഗില്‍ ഇന്ത്യ വളരുന്നുണ്ടെന്നും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മികച്ച പ്രകടനത്തിലൂടെ മെഡലുകള്‍ നേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നേട്ടങ്ങള്‍ക്കായി ഇനി ഈ മികവ് തുടരുകയാണ് വേണ്ടതെന്നും ബിന്ദ്ര പറഞ്ഞു.
പുതിയ താരങ്ങള്‍ വരുന്നതാണ് ഇന്ത്യയിൽ ഷൂട്ടിംഗിനെ മികവിലാക്കുന്നത്. ഇവരുടെ വരവ് ഇന്ത്യയില്‍ ഷൂട്ടിംഗിന്റെ വളര്‍ച്ചയ്ക്കു നല്ലൊരു ഘടകമാണെന്നും ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവ് പറഞ്ഞു. പരിചയസമ്പത്തില്ലെങ്കില് കൂടി ഒളിമ്പിക്സിലോ ലോക ചാമ്പ്യന്‍ഷിപ്പിലോ മെഡല്‍ നേടാന്‍ കഴിയുന്ന ഒരു ഇനമാണ് ഷൂട്ടിംഗെന്നും ഇത്തരത്തിലുള്ള സംഭവം നേരത്തെ നടന്നിട്ടുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.