‘ആൻഫീൽഡ് അയണ്‍’ ഇനി ഓർമ
Saturday, April 13, 2019 11:22 PM IST
ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ലിവർപൂൾ എഫ്സിയുടെ ഇതിഹാസ താരമായ ടോമി സ്മിത്ത് (74) അന്തരിച്ചു. ലിവർപൂളിലെ പ്രതിരോധത്തിൽ സ്മിത്ത് നടത്തിയ പ്രകടനം മുൻ ക്യാപ്റ്റൻകൂടിയായ അദ്ദേഹത്തിന് ആൻഫീൽഡ് അയണ്‍ എന്ന ഓമനപ്പേര് സമ്മാനിച്ചിരുന്നു. 18 വർഷം സ്മിത്ത് ലിവർപൂളിന്റെ ജഴ്സി അണിഞ്ഞു. 1960-78 കാലഘട്ടത്തിൽ 638 മത്സരങ്ങൾ ചെന്പടയ്ക്കായി കളിച്ചു. 48 ഗോളും സ്വന്തമാക്കിയിരുന്നു. നാല് തവണ ലീഗ് ചാന്പ്യൻഷിപ്പ് ഉൾപ്പെടെ ഒന്‍പത് കിരീടങ്ങൾ ടീമിനൊപ്പം നേടി.