ബ്രസീലിൽ ആൽവസ് റിട്ടേൺസ്
Monday, August 19, 2019 10:52 PM IST
സാവോ പോളോ: പതിനഞ്ച് വർഷത്തോളം യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെ ഭാഗമായശേഷം ബ്രസീൽ താരം ഡാനി ആൽവസ് നാട്ടിൽ മടങ്ങിയെത്തി.
യൂറോപ്യൻ ക്ലബ്ബുകളിൽനിന്ന് ഒഴിവായി പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് ആൽവസ് എന്ന പ്രതിരോധ താരം. ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്നിൽനിന്ന് സാവോ പോളോയിലെത്തിയ താരം പ്രതിരോധനിരയിലല്ല തന്റെ മടങ്ങിവരവിലെ ആദ്യ മത്സരം കളിച്ചത്. പത്താം നന്പർ ജഴ്സിയണിഞ്ഞ് മധ്യനിരയിലാണ് ഡാനി ആൽവസ് കളത്തിലെത്തിയത്. മത്സരത്തിന്റെ 40-ാം മിനിറ്റിൽ ഡാനിയുടെ ഗോൾ എത്തി. ആ ഗോളിൽ സാവോ പോളോ ജയിച്ചുകയറുകയും ചെയ്തു.