ബാസ്കറ്റ്: റഫറീസ് ക്ലിനിക്ക്
Saturday, August 24, 2019 12:13 AM IST
തൊടുപുഴ: കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന റഫറീസ് ക്ലിനിക്ക് ഇന്ന് അവസാനിക്കും. മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ ഇന്നലെയാണ് ക്ലിനിക്ക് ആരംഭിച്ചത്. ദ്വിദിന ക്യാന്പിൽ 35 പേർ പങ്കെടുത്തു. ഫിബ ഇൻസ്ട്രക്ടറും റഫറിയുമായ ജെൻസ് വി. വർഗീസ് ആണ് ക്ലിനിക്കിനു നേതൃത്വം നൽകുന്നത്.