നനഞ്ഞൊലിച്ച് ലങ്ക
Saturday, August 24, 2019 12:13 AM IST
കൊളംബോ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാം ദിനവും മഴയെത്തുടർന്ന് കളി മുടങ്ങിയെങ്കിലും ലങ്കയ്ക്ക് കാര്യമായ നേട്ടം കൈവരിക്കാനായില്ല. രണ്ടാം ദിനം മത്സരം അവസാനിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് എന്ന നിലയിലാണ് ആതിഥേയർ.
ലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ (65 റണ്‍സ്) അർധസെഞ്ചുറി നേടി. ന്യൂസിലൻഡിനായി ട്രെന്റ് ബോൾട്ട്, ടിം സൗത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.