ശാസ്ത്രിയുടെ വേതനത്തിൽ വൻ വർധന
Monday, September 9, 2019 11:56 PM IST
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടെ വാർഷിക വേതനത്തിൽ വൻ വർധനവരുത്തി ബിസിസിഐ. ശാസ്ത്രിയുടെ പുതിയ വർഷിക വേതനം 9.10 കോടി രൂപയാണ്. ഇതുവരെ എട്ട് കോടി രൂപയായിരുന്നു. ഇരുപത് ശതമാനമാണ് വർധന.
ബാറ്റിംഗ്, ബൗളിംഗ് പരിശീലകരുടെ വേതനത്തിലും വൻ വർധനയുണ്ടായിട്ടുണ്ട്. സഞ്ജയ് ബംഗാറിന് പകരം ബാറ്റിംഗ് പരിശീലകനായി വന്ന വിക്രം റാത്തോഡിന്റെ പ്രതിഫലം 2.53 കോടി രൂപയായിരിക്കും. 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് രവി ശാസ്ത്രിയുടെ കാലാവധി.