സംസ്ഥാന സോഫ്റ്റ്ബോൾ ചാന്പ്യൻഷിപ്പ് മണ്ണുത്തിയിൽ
Tuesday, September 10, 2019 11:33 PM IST
തൃശൂർ: സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാന്പ്യൻഷിപ്പ് 13ന് രാവിലെ 11ന് മണ്ണുത്തി ഡോണ്‍ബോസ്കോ സ്കൂൾ മൈതാനിയിൽ ആരംഭിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സോഫ്റ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് സ്പർജൻകുമാർ അധ്യക്ഷത വഹിക്കും. കെ.യു. അരുണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് മേരി തോമസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാവും.
14 ജില്ലകളിൽനിന്നായി 600 ഓളം കായിക താരങ്ങളും 50 ഓളം ഒഫീഷ്യൽസും പങ്കെടുക്കും.
ഒക്ടോബർ രണ്ടുമുതൽ ആന്ധ്രാപ്രദേശിലെ ഗോദാവരിയിൽ നടക്കുന്ന ദേശീയ സീനിയർ സോഫ്റ്റ്ബോൾ ചാന്പ്യൻഷിപ്പിനുള്ള പുരുഷ - വനിത സംസ്ഥാന ടീമിനെ മൂന്നു ദിവസങ്ങളായി നടക്കുന്ന ചാന്പ്യൻഷിപ്പിൽനിന്നും തെരഞ്ഞെടുക്കും.
15ന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ മേയർ അജിത വിജയൻ സമ്മാനദാനം നിർവഹിക്കും. സോഫ്റ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ സംഘാടകസമിതി കണ്‍വീനർ കെ.എം. ലെനിൻ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, അസോസിയേഷൻ സെക്രട്ടറി അഖിൽ അനിരുദ്ധൻ, സംഘാടക സമിതി ട്രഷറർ കെ.ആർ. അജിത്ബാബു എന്നിവർ പത്രസമ്മേളനത്തിൽ പെങ്കടുത്തു.