ബൗണ്‍സറേറ്റ് റസൽ വീണു
Friday, September 13, 2019 11:47 PM IST
പോർട്ട് എലിസബത്ത്: കരീബിയൻ പ്രീമിയർ ലീഗിനിടെ വെസ്റ്റ് ഇൻഡീസ് താരം ആന്ദ്രെ റസലിന് ബൗണ്‍സറേറ്റ് പരിക്ക്. ഗ്രൗണ്ടിൽ വീണ താരത്തെ സ്ട്രെച്ചറിലാണ് പുറത്തെത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്ന് പിന്നീട് വൈദ്യ പരിശോധയിൽ വ്യക്തമായി. സെന്റ് ലൂസിയ സൂക്സിനെതിരെ ബാറ്റു ചെയ്യുന്പോഴായിരുന്നു ജമൈക്ക തൽവാഹ്സ് താരമായ റസലിന് പരിക്കേറ്റത്. സബീന പാർക്കിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഹാർഡസ് വിൽജിയോണിന്റെ ബൗണ്‍സർ നേരിടുന്നതിനിടയിലായിരുന്നു സംഭവം. മത്സരത്തിൽ സൂക്സ് അഞ്ച് വിക്കറ്റ് ജയം നേടി.