വിരമിച്ചാലും ഇല്ലെങ്കിലും ധോണി നയിക്കും
Monday, September 16, 2019 10:56 PM IST
ചെന്നൈ: എം.എസ്. ധോണി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് വിരമിക്കുമോ എന്നതാണ് ലോകകപ്പ് ഏകദിന ക്രിക്കറ്റിനു മുന്പും ശേഷവും നടന്ന ഏറ്റവും ചൂടേറിയ ചർച്ച. ലോകകപ്പിനുശേഷം ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക പരന്പരകളിൽ ധോണി ടീമിൽ ഉൾപ്പെട്ടില്ല. ധോണി തന്നെയായിരിക്കും അടുത്ത സീസണിലും ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുക എന്ന പ്രഖ്യാപനവുമായി ക്ലബ് ഉടമയായ എൻ. ശ്രീനിവാസൻ രംഗത്തെത്തി.
എനിക്ക് മറ്റൊരു കാര്യത്തിലും ഉറപ്പു നല്കാനാകില്ല. അടുത്ത സീസണിലും ധോണിയാകും ഞങ്ങളെ നയിക്കുക- സൂപ്പർ കിംഗ്സ് ഉടമയായ ശ്രീനിവാസൻ പറഞ്ഞു.