സെൻട്രൽ കേരള ഫുട്ബോൾ
Tuesday, September 17, 2019 10:51 PM IST
അങ്കമാലി: സെൻട്രൽ കേരള സിബിഎസ്ഇ ഫുട്ബോൾ ടൂർണമെന്റ് ഇന്നു മുതൽ 28 വരെ അങ്കമാലി വിശ്വജ്യോതി സ്കൂളിൽ നടക്കും. ഇന്നു രാവിലെ 9.30ന് വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജൻ ഊന്നുകല്ലേൽ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ വിവിധ സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 84 ടീമുകൾ പങ്കെടുക്കും. സ്കൂൾ മാനേജർ ഫാ. ജോൺ ബെർക്ക്മാൻസ് അധ്യക്ഷത വഹിക്കും. മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവനും തുറവൂർ സെന്റ് ആൻസും തമ്മിലാണ് ആദ്യ മത്സരം.