നെയ്മറിന്റെ വിലക്കിൽ ഇളവ്
Tuesday, September 17, 2019 10:51 PM IST
ലൗസണ്‍: ഫ്രഞ്ച് ക്ലബ്ബായ പാരീ സാൻ ഷെർമയ്ന്റെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് യുവേഫ ചാന്പ്യൻസ് ലീഗിൽ ഏർപ്പെടുത്തിയ വലക്കിൽ ഇളവ്. മൂന്ന് ചാന്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഏർപ്പെടുത്തിയ വിലക്ക് രണ്ട് ആക്കിയാണ് കുറച്ചത്.
പിഎസ്ജിയുടെ തട്ടകത്തിൽ ഇന്ന് നടക്കുന്ന റയൽ മാഡ്രിഡിനെതിരായ പോരാട്ടത്തിലും അടുത്ത മാസം ഗലറ്റ്സറെയ്ക്കെതിരായ മത്സരത്തിലും നെയ്മർ ഉണ്ടാകില്ല. അപ്പീലിനെത്തുടർന്ന് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സിഎഎസ്) ആണ് വിധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണ് പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റതിനു പിന്നാലെ നെയ്മർ നടത്തിയ രോഷപ്രകടനമാണ് വിലക്കിന് കാരണമായത്. മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും റഫറിമാർക്കെതിരേ നടത്തിയ രൂക്ഷ വിമർശനത്തിന് പിന്നാലെയായിരുന്നു വിലക്ക്.