കെഎഫ്എ തഴഞ്ഞ താരങ്ങൾ ഇന്റർ യൂണിവേഴ്സിറ്റി മീറ്റിന്
Friday, October 11, 2019 12:07 AM IST
കോട്ടയം: കേരള വനിതാ ഫുട്ബോൾ സീനിയർ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിൽ തഴയപ്പെട്ട നാമക്കുഴിയുടെ പെണ്‍കൊടികൾ അന്തർ സർവകലാശാല മീറ്റിനുള്ള എംജി യൂണിവേഴ്സിറ്റി ടീമിൽ. അക്ഷരയും കാവ്യയുമാണ് എംജി സർവകലാശാലയുടെ ടീമിൽ ഇടംപിടിച്ചത്. ദേശീയ താരങ്ങളായ ഇവരെ സംസ്ഥാന സീനിയർ ടീമിൽനിന്ന് തഴഞ്ഞിരുന്നു. നാമക്കുഴി,തലയോലപ്പറന്പ്, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിലായി കുട്ടികൾക്ക് ഇവർ സൗജന്യ ഫുട്ബോൾ പരിശീലനം നടത്തുന്നുണ്ട്. ജോമോൻ നാമക്കുഴി ആണ് ഇവരുടെ പരിശീലകൻ.