കേരളത്തിനു തോൽവി
Monday, October 14, 2019 11:33 PM IST
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ കേരളത്തിനു തോൽവി. എട്ട് വിക്കറ്റിന് മുംബൈയോടാണ് കേരളം പരാജയപ്പെട്ടത്. സ്കോർ: കേരളം 48.4 ഓവറിൽ 199. മുംബൈ 38.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 202.
ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും (43 റണ്‍സ്), പത്താം നന്പറായി ക്രീസിലെത്തിയ എം.ഡി. നിധീഷുമാണ് (40 റണ്‍സ്) കേരള ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. കഴിഞ്ഞ മത്സരത്തിൽ ഗോവയ്ക്കെതിരേ ഇരട്ട സെഞ്ചുറി നേടി ചരിത്രം കുറിച്ച സഞ്ജു വി. സാംസണിന് (15 റണ്‍സ്) ഇന്നലെ കാര്യമായൊന്നും ചേയ്യാൻ സാധിച്ചില്ല.
മുംബൈക്കായി ഓപ്പണർ യാഷ്വസി ജെയ്സ്വാൾ (122 റണ്‍സ്) സെഞ്ചുറി നേടി. ആദിത്യ താരെ 67 റണ്‍സ് എടുത്തു. ഓപ്പണിംഗ് വിക്കറ്റിൽ ഇവർ 36.2 ഓവറിൽ 195 റണ്‍സ് എടുത്തു.