ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് രാജിവച്ചു
Tuesday, October 15, 2019 11:43 PM IST
സോഫിയ: ഇംഗ്ലണ്ടിനെതിരായ യൂറോ 2020 യോഗ്യതാ മത്സരത്തിനിടെ ബൾഗേറിയൻ ആരാധകർ നടത്തിയ വംശീയാധിക്ഷേപത്തെത്തുടർന്ന് രൂക്ഷവിമർശനം കേൾക്കേണ്ടിവന്ന ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ (ബിഎഫ്യു) പ്രസിഡന്റ് ബൊറിസ്ലാവ് മിഖ്യാലോവ് സ്ഥാനമൊഴിഞ്ഞു.
പ്രധാനമന്ത്രി ബൊയ്കൊ ബൊറിസോവ് ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു സ്ഥാനമൊഴിഞ്ഞത്. വിവാദ സംഭവത്തിൽ ബൾഗേറിയൻ ഫുട്ബോളിനും ബിഎഫ്യുവിനും ഉണ്ടായ മാനക്കേടിനെത്തുടർന്നാണ് മിഖ്യാലോവ് രാജിവച്ചതെന്ന് ബിഎഫ്യു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഇംഗ്ലീഷ് കളിക്കാർക്കെതിരേ ബൾഗേറിയൻ ആരാധകർ നടത്തിയ വംശീയാധിക്ഷേപത്തെത്തുടർന്ന് റഫറി മത്സരം ഇടയ്ക്കുവച്ചു താത്കാലികമായി നിർത്തിവച്ചിരുന്നു.