കേരളത്തിനു 48 മെഡലുകൾ
Monday, October 21, 2019 10:55 PM IST
ആലുവ: മൈസൂരിൽ നടന്ന കരാട്ടേ, കുബുഡോ നാഷണൽ ടൂർണമെന്റിൽ വ്യക്തിഗത, ഗ്രൂപ്പ്, ഫൈറ്റിംഗ് വിഭാഗത്തിൽ കേരളം 24 സ്വർണവും 12 വെള്ളിയും 12 വെങ്കലവും നേടി. വേൾഡ് കരാട്ടേ കോൺഫെഡറേഷനുവേണ്ടി ഓൾ ഇന്ത്യ കരാട്ടേ, കുബുഡോ പ്രമോഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് മൈസൂർ യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നാഷണൽ ടൂർണമെന്റ് സംഘടിപ്പിച്ചത്.
വിവിധ വിഭാഗങ്ങളിലായി എം.കെ. സുബ്രഹ്മണ്യൻ, ഡെൻസിൽ ജോസഫ്, മാത്യു ജോൺ, സി.സി. സിഫിൻ, എം.എസ്. വൈഷ്ണവ്, അയാൻ ഷെമീർ, കെ.എം. അൻസാർ, ആർ. അനന്ത കൃഷ്ണൻ, എ.ആർ. രോഹിത്, അനുപ്രിയ ജോജി, സി.എസ്. ദേവിക, സി.എസ്. ജ്യോതിക, കൃഷ്ണപ്രിയ, അസ്ന ഷെമീർ, അഞ്ജന എസ്. കുമാർ, ഗ്രീഷ്മ കെ. ബോട്ടാദ്ര, എ.എസ്. സൂരജ് കുമാർ, വി.എ. അരുൺ എന്നിവരാണ് സ്വർണ മെഡലുകൾ നേടിയത്.
സ്വർണ മെഡൽ നേടിയവർ ശ്രീലങ്കയിൽ നടക്കുന്ന വേൾഡ് കരാട്ടേ കോൺഫെഡറേഷനിൽ പങ്കെടുക്കും. എ. ഷിഹാൻ, എസ്.എസ്. കുമാർ, സെൻസായിമാരായ എ.എസ്. രവിചന്ദ്രൻ, പി.ഡി. ബിജു എന്നിവരായിരുന്നു പരിശീലകർ.