വുഷുവിൽ കോഴിക്കോട്
Thursday, November 7, 2019 11:58 PM IST
പിലിക്കോട് (കാസർഗോഡ്): സംസ്ഥാന സബ് ജൂണിയർ വുഷു ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയ്ക്ക് ഓവറോൾ കിരീടം. എച്ചിക്കുളങ്ങര നാരായണപുരം ഓഡിറ്റോറിയത്തിൽ സമാപിച്ച ചാമ്പ്യൻഷിപ്പിൽ നാലു വിഭാഗത്തിൽ ഓവറോളും സാൻഷൂ വിഭാഗത്തിൽ റണ്ണറപ്പുമാണ് കോഴിക്കോട്. തൗലുവിൽ മലപ്പുറം ജില്ല രണ്ടും തിരുവനന്തപുരം ജില്ല മൂന്നും സ്ഥാനം നേടി. സാൻഷൂവിൽ മലപ്പുറം ജില്ലയാണ് ജേതാക്കൾ. എറണാകുളം ജില്ല മൂന്നാം സ്ഥാനം നേടി.