ജയം, വെസ്റ്റ് ഇൻഡീസ് പരന്പര തൂത്തുവാരി
Wednesday, November 13, 2019 12:02 AM IST
ലക്നോ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരന്പരയിൽ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു ജയം. എട്ട് പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനാണ് വിൻഡീസ് ജയിച്ചത്. ഇതോടെ മൂന്ന് മത്സര പരന്പര വിൻഡീസ് തൂത്തുവാരി. സ്കോർ: അഫ്ഗാനിസ്ഥാൻ 50 ഓവറിൽ ഏഴിന് 249. വെസ്റ്റ് ഇൻഡീസ് 48.4 ഓവറിൽ അഞ്ചിന് 253.
145 പന്തിൽ 109 റണ്‍സ് നേടി പുറത്താകാതെനിന്ന ഓപ്പണർ ഷായ് ഹോപ്പാണ് വിൻഡീസിന്റെ വിജയ ശിൽപ്പി. 32 പന്തിൽ 42 റണ്‍സുമായി റോസ്ടണ്‍ ചേസും പുറത്താകാതെനിന്നു.