പന്ത് ചുരണ്ടൽ: പുരാനു വിലക്ക്
Wednesday, November 13, 2019 10:51 PM IST
ലക്നോ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിടെ പന്ത് ചുരണ്ടിയെന്ന കുറ്റത്തിന് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാന് നാലു മത്സര വിലക്ക്. പന്ത് ചുരണ്ടിയെന്ന് സമ്മതിച്ച പുരാൻ സംഭവത്തിൽ പരസ്യമായി മാപ്പു പറഞ്ഞു. ഇതോടെ അഫ്ഗാനിസ്ഥാനും ഇന്ത്യക്കും എതിരായ നാല് ട്വന്റി-20 മത്സരത്തിൽ പുരാനു കളിക്കാൻ സാധിക്കില്ല.
ലെവൽ ത്രി കുറ്റം ചെയ്തുവെന്ന് വ്യക്തമായതിനാൽ പുരാനുമേൽ അഞ്ച് ഡിമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. നഖം ഉപയോഗിച്ച് പുരാൻ പന്ത് ചുരണ്ടുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.