ബ്രസീൽ x അർജന്റീന ഇന്ന്
Friday, November 15, 2019 12:00 AM IST
റിയാദ്: ലോക ഫുട്ബോളിലെ അതികായരായ ബ്രസീലും അർജന്റീനയും ഇന്ന് നേർക്കുനേർ. രാജ്യാന്തര സൗഹൃദ പോരാട്ടത്തിനാണ് ലാറ്റിനമേരിക്കൻ ശക്തികളായ ഇരുടീമുകളും ഇറങ്ങുന്നത്. സൗദി അറേബ്യയിലെ റിയാദിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30നാണ് മത്സരം. ഇന്ത്യയിൽ മത്സരത്തിന്റെ ടിവി സംപ്രേഷണമില്ല.
കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പിനിടെ റഫറിയെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ മൂന്ന് മത്സര വിലക്ക് നേരിട്ട സൂപ്പർ താരം ലയണൽ മെസി അർജന്റീനയ്ക്കൊപ്പം ഇന്നുണ്ടാകും. മുഴുവൻ സമയം ഇല്ലെങ്കിലും മെസി കളത്തിലിറങ്ങുമെന്നാണ് സൂചന. അതേസമയം, പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പർ താരം നെയ്മർ ബ്രസീലിനൊപ്പം ഉണ്ടാകില്ല. ഗോളി ആലിസണ് മഞ്ഞപ്പടയ്ക്കൊപ്പം തിരിച്ചെത്തും. കോപ്പ അമേരിക്ക കിരീടം നേടിയശേഷം ബ്രസീലിനു ജയം നേടാൻ സാധിച്ചിട്ടില്ല.