മൗ​റി​ഞ്ഞോ ടോ​ട്ട​നം പ​രി​ശീ​ല​ക​ന്‍
Thursday, November 21, 2019 12:07 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ക്ല​ബ് ടോ​ട്ട​ന​ത്തി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ഹൊ​സെ മൗ​റി​ഞ്ഞോയെ നി​യ​മി​ച്ചു. മൗ​റി​സി​യോ പൊ​ച്ചെ​റ്റി​നൊ​യെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് മൗ​റി​ഞ്ഞോ സ്ഥാ​ന​മേ​റ്റ​ത്. ചെ​ല്‍സി, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, റ​യ​ല്‍ മാ​ഡ്രി​ഡ് മു​ന്‍ പ​രി​ശീ​ല​ക​നാ​യി​രു​ന്ന മൗ​റി​ഞ്ഞോ​യു​മാ​യി 2022-03 സീ​സ​ണ്‍ വ​രെ​യാ​ണ് ടോ​ട്ട​നം ക​രാ​റി​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണി​ല്‍ ടോ​ട്ട​നം തു​ട​രു​ന്ന മോ​ശം പ്ര​ക​ട​ന​മാ​ണ് പൊ​ച്ചെ​റ്റി​നോ​യു​ടെ പു​റ​ത്താ​ക​ലി​നു കാ​ര​ണ​മാ​യ​ത്. നി​ല​വി​ല്‍ 14-ാം സ്ഥാ​ന​ത്താ​ണ് ടോ​ട്ട​നം. 11 പോ​യി​ന്‍റ് മാ​ത്ര​മാ​ണ് ടോ​ട്ട​ന​ത്തി​നി​പ്പോ​ള്‍ ഉള്ളത്.

2014ല്‍ ​സ​താം​പ്ട​ണി​ല്‍നി​ന്ന് ടോ​ട്ട​ന​ത്തി​ന്‍റെ പ​രി​ശീ​ല​ക​നാ​യെ​ത്തി​യ​ശേ​ഷം ക്ല​ബ്ബി​ന് കി​രീ​ട​ങ്ങ​ള്‍ സ​മ്മാ​നി​ക്കാനാ​യി​ല്ലെ​ങ്കി​ലും പ​ല നേ​ട്ട​ങ്ങ​ളി​ലേ​ക്കും ന​യി​ച്ചു. ക്ല​ബ്ബി​നെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫൈ​ന​ലി​ലെ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചെ​ല്‍സി​യു​ടെ പ​രി​ശീ​ല​ക​നാ​യി ര​ണ്ടു ത​വ​ണ (2004-07, 2013-15) ചു​മ​ത​ല​യേ​റ്റ​പ്പോ​ള്‍ മൂ​ന്നു പ്രാ​വശ്യം ക്ല​ബ് പ്രീ​മി​യ​ര്‍ ലീ​ഗ് ജേ​താ​ക്ക​ളാ​യി. 2016ല്‍ ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ പ​രി​ശീ​ല​ക​നാ​യി തി​രി​ച്ചെ​ത്തി​യ മൗ​റി​ഞ്ഞോ​യെ ക്ല​ബ്ബി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ര്‍ന്ന് 2018ല്‍ ​പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് ടോ​ട്ട​ന​ത്തി​നൊ​പ്പ​മു​ള്ള മൗ​റി​ഞ്ഞോ​യു​ടെ കാ​ല​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.