ഗ്രാൻഡ് മാസ്റ്റർ നൈജൽ ഷോർട്ട് കേരളത്തിലെത്തും
Thursday, November 21, 2019 11:25 PM IST
കൊച്ചി: ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഗ്രാൻഡ് മാസ്റ്റർ നൈജൽ ഷോർട്ട് ഡിസംബർ ആറിന് കേരളത്തിലെത്തുമെന്ന് ചെസ് കേരള അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ സന്ദർശനത്തോടനുബന്ധിച്ച് ചെസ് കേരള, ഡിസംബർ എട്ടിന് എറണാകുളത്ത് നാളത്തെ ഗ്രാൻഡ് മാസ്റ്റർമാർ - ചെസ് പ്രതിഭാ പോഷണം എന്ന പരിപാടി സംഘടിപ്പിക്കും. അന്നേ ദിവസം രാവിലെ പത്ത് മുതൽ നൈജൽ ഷോർട്ട് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ചെസ് താരങ്ങൾക്ക് പരിശീലന ക്ലാസുകൾ നൽകും. തുടർന്ന് ചെസ് കേരള ആരംഭിച്ച chesskerala.org എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിർവഹിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രഫ.എൻ.ആർ. അനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് എം.ബി. മുരളീധരൻ, സി.ആർ. രവീന്ദ്രൻ എന്നിവരും പങ്കെടുത്തു.