പ്രാ​യം 15 വ​ര്‍ഷ​വും 279 ദി​വ​സ​വും; നസിം ഷായ്ക്ക് റിക്കാർഡ്
Thursday, November 21, 2019 11:25 PM IST
ബ്രി​സ്‌​ബെ​യ്ന്‍: വ്യാ​ഴാ​ഴ്ച ഓ​സ്‌​ട്രേ​ലി​യയ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ പാ​കി​സ്ഥാനാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​തോ​ടെ യു​വ പേ​സ​ര്‍ ന​സിം ഷാ ​റി​ക്കാ​ര്‍ഡ് ബു​ക്കി​ല്‍ ഇ​ടം​പി​ടി​ച്ചു. ഓ​സീ​സ് മ​ണ്ണി​ല്‍ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍ഡാ​ണ് ന​സീം ഷാ ​സ്വ​ന്ത​മാ​ക്കി​യ​ത്. ബ്രി​സ്‌​ബെ​യ്‌​നി​ല്‍ ആ​ദ്യ​മാ​യി ടെ​സ്റ്റ് ക്യാ​പ്പ് അ​ണി​യു​മ്പോ​ള്‍ വെ​റും 15 വ​ര്‍ഷ​വും 279 ദി​വ​സ​വു​മാ​ണ് ന​സീ​മി​ന്‍റെ പ്രാ​യം.

1953ല്‍ 17 ​വ​യ​സു​ള്ള​പ്പോ​ള്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ മെ​ല്‍ബ​ണി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച മു​ന്‍ ഓ​സീ​സ് താ​രം ഇ​യാ​ന്‍ ക്രെ​യ്ഗി​ന്‍റെ റി​ക്കാ​ര്‍ഡാ​ണ് ഇ​തോ​ടെ തി​രു​ത്ത​പ്പെ​ട്ട​ത്. മാ​ത്ര​മ​ല്ല ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ ഒ​മ്പ​താ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ട​വും ന​സീം സ്വ​ന്ത​മാ​ക്കി.


വെ​റും ഏ​ഴ് ഫ​സ്റ്റ്ക്ലാ​സ് മ​ത്സ​ര​ങ്ങ​ള്‍ മാ​ത്രം ക​ളി​ച്ച ശേ​ഷ​മാ​ണ് ന​സീ​മി​ന് സീ​നി​യ​ര്‍ ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തു​ന്ന​ത്. 27 വി​ക്ക​റ്റാ​ണ് ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ലെ സ​മ്പാ​ദ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.