ഇനി ‘ഫെഡറർ കോയിൻ’
Tuesday, December 3, 2019 12:04 AM IST
ബാസൽ: ടെന്നീസ് പുരുഷ സിംഗിൾസ് സൂപ്പർ താരം റോജർ ഫെഡററിന്റെ മുഖം ഇനി സ്വിസ് കോയിനിലും. 20 ഫ്രാങ്കിന്റെ സിൽവർ കോയിനിൽ ഫെഡററിന്റെ ചിത്രം ആലേഖനം ചെയ്യാൻ സ്വിറ്റ്സർലൻഡ് സർക്കാർ തീരുമാനിച്ചു. ജീവിച്ചിരിക്കുന്ന ഒരാളുടെ ചിത്രം സ്വിസ് കോയിനിൽ ആലേഖനം ചെയ്യപ്പെടുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
അടുത്ത വർഷം 50 ഫ്രാങ്കിന്റെ സ്വർണ കോയിനും ഫെഡററിന്റെ ചിത്രത്തോടെ ഇറക്കും. ഏറ്റവും അധികം തവണ ഗ്രാൻസ്ലാം സ്വന്തമാക്കിയ താരമാണ് ഫെഡറർ, 20 തവണ. 95,000 ഫെഡറർ കോയിൻസ് ആണ് സർക്കാർ ആദ്യഘത്തിൽ ഇറക്കുക.