ഓവറോൾ റെയിൽവേ
Monday, December 9, 2019 12:15 AM IST
കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും റെയിൽവേ ജേതാക്കളായി. 53 പോയിന്റാണ് റെയിൽവേക്ക്. പത്തുവിഭാഗങ്ങളായി നടന്ന മത്സരങ്ങളിൽ ആറു സ്വർണമാണ് റെയിൽവേ നേടിയത്. ഒരു സ്വർണം മാത്രം നേടിയെങ്കിലും 30 പോയിന്റുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.
രണ്ടു സ്വർണം നേടിയ ഓൾ ഇന്ത്യാ പോലീസ് 29 പോയിന്റു നേടി മൂന്നാംസ്ഥാനത്തായി. രാജസ്ഥാന് ഒരു സ്വർണം ലഭിച്ചു. സ്വർണ പ്രതീക്ഷയുമായി 75 കിലോ വിഭാഗത്തിൽ റിംഗിലിറങ്ങിയ കേരളത്തിന്റെ കെ.എ. ഇന്ദ്രജ ഹരിയാനയുടെ നൂപുറിനോട് തോറ്റു. ഇതോടെ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ കേരളത്തിന് അഞ്ചാം സ്ഥാനം ലഭിച്ചു.
റെനീഷ് മാത്യു