സാഗ് വനിതാ ഫുട്ബോള്‍: ഇന്ത്യക്കു സ്വര്‍ണം
Monday, December 9, 2019 11:32 PM IST
പൊഖ്റ (നേപ്പാള്‍): സൗത്ത് ഏഷ്യന്‍ ഗെയിംസ് വനിതാ ഫുട്ബോളില്‍ ഇന്ത്യക്കു തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം. ഫൈനലില്‍ ഇന്ത്യ 2-0ന് നേപ്പാളിനെ തോല്‍പ്പിച്ചു.
ബാലാ ദേവിയുടെ ഇരട്ട ഗോള്‍ മികവിലാണ് ഇന്ത്യയുടെ ജയം. ഓരോ പകുതികളിലായിരുന്ന ഗോളുകള്‍. നാലു കളിയില്‍ അഞ്ച് ഗോള്‍ നേടിയ ബാലാ ദേവിയാണ് ടോപ് സ്കോററും.