ഏകദിനത്തില്‍ ഡി കോക്ക് നായകന്
Tuesday, January 21, 2020 10:49 PM IST
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ പുതിയ ഏകദിന ക്രിക്കറ്റ് നായകനായി ക്വിന്റണ്‍ ഡി കോക്കിനെ നിയമിച്ചു. ഫഫ് ഡു പ്ലസിക്കു പകരമാണ് ഡി കോക്കിനെ നായകനായി പ്രഖ്യാപിച്ചത്. അടുത്ത മാസം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍നിന്ന് ഡു പ്ലസിയെ മാറ്റിയിരുന്നു. ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനത്തിനുള്ള 15 അംഗ ടീമില്‍ അഞ്ച് പുതുമുഖങ്ങളാണുള്ളത്.