കേ​ര​ള​ത്തി​നു മിന്നും ജ​യം
Thursday, January 23, 2020 11:22 PM IST
ത​​​ല​​​ശേ​​​രി: കേ​​​ണ​​​ൽ സി.​​കെ. നാ​​​യി​​​ഡു ട്രോ​​​ഫി ച​​​തു​​​ർ​​​ദി​​​ന ക്രി​​ക്ക​​റ്റ് മ​​​ത്‌​​​സ​​​ര​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം ഇ​​​ന്നിം​​​ഗ്സി​​​നും 43 റ​​​ൺ​​​സി​​​നും ഗോ​​​വ​​​യെ ത​​ക​​ർ​​ത്തു. വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ 20 റ​​​ൺ​​​സ് എ​​​ന്ന​​​നി​​​ല​​​യി​​​ൽ ഇ​​ന്ന​​ലെ ബാ​​​റ്റിം​​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച ഗോ​​​വ 271 റ​​​ൺ​​​സി​​​ന് പു​​റ​​ത്താ​​യി. കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി ശ്രീ​​​ഹ​​​രി എ​​​സ്. നാ​​​യ​​​ർ 85 റ​​​ൺ​​​സി​​​ന് നാ​​​ലു വി​​​ക്ക​​​റ്റും വി​​​ഷ്ണു പി.​ ​​കു​​​മാ​​​ർ 99 റ​​​ൺ​​​സി​​​ന് മൂ​​​ന്നു വി​​​ക്ക​​​റ്റും എം.​​​പി. ​ശ്രീ​​​രൂ​​​പ് 15 റ​​​ൺ​​​സി​​​ന് ര​​​ണ്ടു വി​​​ക്ക​​​റ്റും വീ​​​ഴ്ത്തി.


സ്കോ​​​ർ: ഗോ​​​വ ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​ൽ 141 റ​​​ൺ​​​സി​​നും ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സി​​​ൽ 271 റ​​​ൺ​​​സി​​​നും ഓ​​​ൾ ഔ​​​ട്ട്. കേ​​​ര​​​ളം ആ​​​ദ്യ ഇ​​​ന്നിം​​​ഗ്സി​​ൽ ഒ​​​ൻ​​​പ​​​ത് വി​​​ക്ക​​​റ്റി​​​ന് 455 റ​​​ൺ​​​സ് ഡി​​​ക്ല​​​യേ​​​ർ​​​ഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.