ഇം​ഗ്ല​ണ്ടി​ന് പ​ര​മ്പ​ര
Tuesday, January 28, 2020 12:14 AM IST
ജൊ​ഹ​ന്നാ​സ്ബ​ര്‍ഗ്: ജൊ​ഹ​ന്നാ​സ്ബ​ര്‍ഗി​ലെ വാ​ണ്ട​റേ​ഴ്‌​സ് ഗ്രൗ​ണ്ടി​ല്‍ ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ​യു​ള്ള നാ​ലാമത്തെയും അവസാനത്തെയും ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ട് 191 റ​ണ്‍സി​നു ജ​യി​ച്ചു. 466 റ​ണ്‍സ് ല​ക്ഷ്യ​മി​ട്ടി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​രു ദി​വ​സം കൂ​ടി ബാ​ക്കി​യി​രി​ക്കേ 274 റ​ണ്‍സി​ന് ഓ​ള്‍ഔ​ട്ടാ​യി. മാ​ര്‍ക് വു​ഡ് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ്, ബെ​ന്‍ സ്‌​റ്റോ​ക്‌​സ് എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മ​ത്സ​ര​ത്തി​ലാ​കെ ഒ​മ്പ​ത് വി​ക്ക​റ്റ് വീ​ഴ്ത്തി​യ വു​ഡാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്. നാ​ലു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് 3-1ന് ​നേ​ടി.


ഇം​ഗ്ല​ണ്ട്: 400/248 ദ​ക്ഷി​ണാ​ഫ്രി​ക്ക: 183 / 274
98 റ​ണ്‍സെ​ടു​ത്ത റാ​സി വാ​ന്‍ഡെ​ര്‍ ഡു​സ​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ര്‍.
ബെ​ന്‍ സ്റ്റോ​ക്‌​സാ​ണ് മാ​ന്‍ ഓ​ഫ് ദ ​സീ​രീ​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.