കൊറോണ: സീരി എ മാറ്റിവച്ചു
Sunday, February 23, 2020 11:59 PM IST
കൊറോണ വൈറസ് ബാധയെത്തുടർന്ന് രണ്ട് പേർ മരിച്ചതിനാൽ ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ മൂന്ന് മത്സരങ്ങൾ മാറ്റിവച്ചു. ഇന്റർ മിലാൻ x സംപ്ഡോറിയ, അത്ലാന്ത x സസോളോ, വെറോണ x കാഗ്ലിയാരി എന്നീ മത്സരങ്ങളാണ് റദ്ദാക്കിയത്. അതേസമയം, ജെനോവ, ടുറിൻ, റോം എന്നിവിടങ്ങളിൽ മത്സരങ്ങൾ അരങ്ങേറി. സീരി ബി, സീരി സി മത്സരങ്ങളും മാറ്റിവച്ചു. വെള്ളിയാഴ്ച ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്റർ മിലാന്റെ തട്ടകത്തിൽ രണ്ടാം പാദ പ്രീക്വാർട്ടർ മത്സരമുണ്ട്. ലുഡൊഗോരെറ്റ്സ് ആണ് ഇന്ററിന്റെ എതിരാളികൾ.