ചെ​ൽ​സി, ദ്രോ​ഗ്ബ, കി​രീ​ടം...
Tuesday, May 19, 2020 12:33 AM IST
മേ​​യ് 19, ല​​ണ്ട​​ന്‍റെ സ്വ​​ന്തം നീ​​ല​​പ്പ​​ട​​യാ​​യ ചെ​​ൽ​​സി​​യു​​ടെ കി​​രീ​​ട നേ​​ട്ട​​ങ്ങ​​ളി​​ൽ ഈ ​​ദി​​ന​​ത്തി​​നു പ്ര​​ത്യേ​​ക​​ത​​യു​​ണ്ട്. 2012ൽ ​​ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, 2007ലും 2018​​ലും എ​​ഫ്എ ക​​പ്പ് കി​​രീ​​ട​​ങ്ങ​​ളും ചെ​​ൽ​​സി സ്വ​​ന്ത​​മാ​​ക്കി​​യ​​ത് മേ​​യ് 19ന്. 2007​​ലെ എ​​ഫ്എ ക​​പ്പ് കി​​രീ​​ട​​ത്തി​​ലും 2012ലെ ​​ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​ത്തി​​ലും ചെ​​ൽ​​സി ചും​​ബി​​ക്കാ​​ൻ കാ​​ര​​ണ​​ക്കാ​​ര​​ൻ ഐ​​വ​​റി​​കോ​​സ്റ്റ് താ​​ര​​മാ​​യ ദി​​ദി​​യ​​ർ ദ്രോ​​ഗ്ബ​​യും.

ചെ​​ൽ​​സി x മാ​​ഞ്ച​​സ്റ്റ​​ർ 2007 എ​​ഫ്എ ഫൈ​​ന​​ൽ: പു​​തി​​യ വെം​​ബ്ലി സ്റ്റേ​​ഡി​​യ​​ത്തി​​ലെ ആ​​ദ്യ എ​​ഫ്എ ഫൈ​​ന​​ൽ. റോ​​യ​​ൽ എ​​യ​​ർ ഫോ​​ഴ്സി​​ന്‍റെ വ്യോ​​മ​​സാ​​ഹ​​സം ഉ​​ൾ​​പ്പെ​​ടെ​​യോ​​ടെ​​യാ​​യി​​രു​​ന്നു മൈ​​താ​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം. വി​​ല്യം രാ​​ജ​​കു​​മാ​​ര​​ന​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. പ്രീ​​മി​​യ​​ർ ലീ​​ഗി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രും (മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്) ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രും (ചെ​​ൽ​​സി) ത​​മ്മി​​ൽ 1986നു​​ശേ​​ഷം ന​​ട​​ന്ന ആ​​ദ്യ ഫൈ​​ന​​ൽ. യു​​ണൈ​​റ്റ​​ഡ് 12-ാം എ​​ഫ്എ​​യ്ക്കാ​​യും ചെ​​ൽ​​സി നാ​​ലാം കി​​രീ​​ട​​ത്തി​​നു​​മാ​​യും ല​​ക്ഷ്യം​​വ​​ച്ചു. പ​​ഴ​​യ വെ​​ബ്ലി സ്റ്റേ​​ഡി​​യ​​ത്തി​​ലെ അ​​വ​​സാ​​ന എ​​ഫ്എ ഫൈ​​ന​​ലി​​ൽ (2000) കി​​രീ​​ടം നേ​​ടി​​യ​​ശേ​​ഷ​​മാ​​ണ് ചെ​​ൽ​​സി പു​​തി​​യ സ്റ്റേ​​ഡി​​യ​​ത്തി​​ലെ ആ​​ദ്യ ഫൈ​​ന​​ലി​​ലും ബൂ​​ട്ട​​ണി​​ഞ്ഞ​​ത്. ചെ​​ൽ​​സി​​യെ പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത് ഹൊ​​സെ മൗ​​റീ​​ഞ്ഞോ, യു​​ണൈ​​റ്റ​​ഡി​​ന്‍റെ ത​​ന്ത്ര​​ജ്ഞ​​ൻ സ​​ർ അ​​ല​​ക്സ് ഫെ​​ർ​​ഗൂ​​സ​​ണും.

നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഇ​​രു ടീ​​മു​​ക​​ൾ​​ക്കും ഗോ​​ൾ നേ​​ടാ​​നാ​​യി​​ല്ല. മ​​ത്സ​​രം അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക്. 116-ാം മി​​നി​​റ്റി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ ഗോ​​ളി എ​​ഡി​​ൻ വാ​​ൻ​​ഡെ​​ർസ​​റി​​നെ കീ​​ഴ​​ട​​ക്കി ദ്രോ​​ഗ്ബ​​യു​​ടെ ഗോ​​ൾ. ബോ​​ക്സി​​നു പു​​റ​​ത്തു​​നി​​ന്ന് ജോ​​ണ്‍ ഒ​​ബി മൈ​​ക്ക​​ൾ ന​​ല്കി​​യ പാ​​സ് ഫ്രാ​​ങ്ക് ലം​​പാ​​ർ​​ഡി​​നു മ​​റി​​ച്ചു ന​​ല്കി, തി​​രി​​ച്ചു സ്വീ​​ക​​രി​​ച്ചാ​​യി​​രു​​ന്നു ദ്രോ​​ഗ്ബ​​യു​​ടെ ആ ​​ഗോ​​ൾ.


ബ​​യേ​​ണ്‍ x ചെ​​ൽ​​സി 2012 ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ: 2008 ഫൈ​​ന​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം ചെ​​ൽ​​സി വീ​​ണ്ടും യുവേഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​ത്തി​​നാ​​യി ജ​​ർ​​മ​​ൻ വ​​ന്പ​​നാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ത​​ട്ട​​ക​​മാ​​യ അ​​ലി​​യ​​ൻ​​സ് അ​​രീ​​ന​​യി​​ൽ. 1984 ഫൈ​​ന​​ലി​​ൽ എ​​എ​​സ് റോ​​മ​​യ്ക്കു​​ശേ​​ഷം ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ൽ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ഇ​​റ​​ങ്ങാ​​ൻ ഭാ​​ഗ്യം​​സി​​ദ്ധി​​ച്ച ടീ​​മാ​​യി​​രു​​ന്നു ബ​​യേ​​ണ്‍. 83-ാം മി​​നി​​റ്റി​​ൽ തോ​​മ​​സ് മ്യൂ​​ള​​റി​​ലൂ​​ടെ ബ​​യേ​​ണ്‍ മു​​ന്നി​​ൽ. 88-ാം മി​​നി​​റ്റി​​ൽ ദ്രോ​​ഗ്ബ ചെ​​ൽ​​സി​​യു​​ടെ ര​​ക്ഷ​​ക​​നാ​​യി. സ​​മ​​നി​​ല​​പ്പൂ​​ട്ട് പൊ​​ളി​​ക്കാ​​ൻ അ​​ധി​​ക സ​​മ​​യ​​ത്തും സാ​​ധി​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ അ​​നി​​വാ​​ര്യ​​മാ​​യ ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക്. ഒ​​ലി​​ച്ച്, ഷ്വെ​​യ്ൻ​​സ്റ്റൈ​​ഗ​​ർ എ​​ന്നി​​വ​​രു​​ടെ കി​​ക്ക് ല​​ക്ഷ്യം​​ക​​ണ്ടി​​ല്ല. അ​​വ​​സാ​​ന കി​​ക്ക് വ​​ല​​യി​​ലാ​​ക്കി ദ്രോ​​ഗ്ബ ചെ​​ൽ​​സി​​ക്ക് 4-3ന്‍റെ ജ​​യ​​ത്തോ​​ടെ കി​​രീ​​ടം സ​​മ്മാ​​നി​​ച്ചു. ഒ​​രു ല​​ണ്ട​​ൻ ക്ല​​ബ് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യമായി​​. റോ​​ബ​​ർ​​ട്ടോ ഡി ​​മാ​​റ്റ്യോ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു ചെ​​ൽ​​സി​​യു​​ടെ കി​​രീ​​ടം.

ചെ​​ൽ​​സി x മാ​​ഞ്ച​​സ്റ്റ​​ർ 2018 എ​​ഫ്എ: ചെ​​ൽ​​സി​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം എ​​ഫ്എ ഫൈ​​ന​​ൽ. 1994, 2007 ശേ​​ഷം ഇ​​രു ടീ​​മു​​ക​​ളും എ​​ഫ്എ കി​​രീ​​ട​​ത്തി​​ന് ഏ​​റ്റു​​മു​​ട്ടു​​ന്നു. 2007ൽ ​​ചെ​​ൽ​​സി​​ക്ക് കി​​രീ​​ടം സ​​മ്മാ​​നി​​ച്ച ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യാ​​യി​​രു​​ന്നു 2018ൽ ​​മാ​​ഞ്ച​​സ്റ്റ​​റി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ എ​​ന്ന​​താ​​യി​​രു​​ന്നു ശ്ര​​ദ്ധേ​​യം. ചെ​​ൽ​​സി ഇ​​റ​​ങ്ങി​​യ​​ത് അ​​ന്‍റോ​​ണി​​യോ കോ​​ന്‍റെ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലും. 22-ാം മി​​നി​​റ്റി​​ൽ ഏ​​ഡ​​ൻ ഹ​​സാ​​ർ​​ഡി​​ന്‍റെ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ൽ ചെ​​ൽ​​സി 1-0ന്‍റെ ജ​​യ​​ത്തോ​​ടെ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു, നീ​​ല​​പ്പ​​ട​​യു​​ടെ എ​​ട്ടാം എ​​ഫ്എ ക​​പ്പ്.


അനീഷ് ആലക്കോട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.