ഇംഗ്ലണ്ട് 204നു പുറത്ത്
Friday, July 10, 2020 12:37 AM IST
സതാംപ്ടണ്: കൊറോണ വൈറസ് ലോക്ക് ഡൗണിനുശേഷം ആദ്യമായി ആരംഭിച്ച രാജ്യാന്തര ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഇംഗ്ലണ്ടിനു തിരിച്ചടി.

ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 204 റണ്‍സിനു പുറത്ത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (43), ജോസ് ബട്ലർ (35) എന്നിവരാണ് ഇംഗ്ലീഷ് ഇന്നിംഗ്സിലെ ടോപ് സ്കോറർമാർ. വിൻഡീസിനായി ക്യാപ്റ്റൻ ജേസണ്‍ ഹോൾഡർ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ഹോൾഡറിന്റെ മികച്ച ബൗളിംഗ് പ്രകടനമാണിത്. ഷാനോണ്‍ ഗബ്രിയേൽ നാല് വിക്കറ്റ് സ്വന്തമാക്കി.