ബ്രോഡ് ആധിപത്യം
Monday, July 27, 2020 12:27 AM IST
മാഞ്ചസ്റ്റർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വ്യക്തമായ ആധിപത്യം. 197 റണ്‍സിന് വിൻഡീസിനെ എറിഞ്ഞിട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തി. രണ്ടാം ഇന്നിംഗ്സിൽ 58 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 226 റണ്‍സ് എടുത്ത് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 369 റണ്‍സ് എടുത്തിരുന്നു. 399 റൺസ് വിജയലക്ഷ്യമാണ് വിൻഡീസിനു മുന്നിൽ ഇംഗ്ലണ്ട് കുറിച്ചത്.
31 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡ് ആണ് വിൻഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയത്. ജയിംസ് ആൻഡേഴ്സണ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.