മഴയിൽ മുങ്ങി
Monday, July 27, 2020 11:52 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് x വെസ്റ്റ് ഇൻഡീസ് മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ നാലാം ദിനം മഴയെത്തുടർന്ന് ഉപേക്ഷിച്ചു. 399 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനം അവസാനിപ്പിച്ചത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 റണ്‍സ് എന്ന നിലയിലായിരുന്നു. ഇന്ന് ജയം നേടി പരന്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.